മാവേലിക്കര: കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ അദ്ധ്യക്ഷനായി. മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഫാ.രാജു വർഗീസ് മെമ്മോറിയൽ ഡയാലിസിസ് ധനസഹായ പദ്ധതി വിതരണ ഉദ്ഘാടനം യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഷിജി കോശി നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഫാ.പി.ജെ.മാത്യു കോർ എപ്പിസ്കോപ്പാ, വികാരി ഫാ.കെ.എം.വർഗീസ് കളീക്കൽ, ഫാ.ജോസി ജോൺ, ജനറൽ കൺവീനർ പൗലോസ് കോശി, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ.ജോർജ് തോമസ്, ട്രസ്റ്റി കെ.എസ് എബ്രഹാം, സെക്രട്ടറി സൈജു ശാമുവൽ എന്നിവർ സംസാരിച്ചു. ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അർഹരായ ഭവനരഹിതർക്ക് ഭവനനിർമ്മാണം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, ദേവാലയ നവീകരണം എന്നീ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജനറൽ കൺവീനർ പൗലോസ് കോശി അറിയിച്ചു.