s

മാവേലിക്കര: ജില്ലാ ആശുപത്രിയിൽ അതിക്രമം കാട്ടിയ യുവാവിനെ അറസ്റ്റു ചെയ്തു. കായംകുളം എരുവ ചിറക്കടപ്പറമ്പിൽ പടീറ്റതിൽ മുഹമ്മദ് ഷെരീഫാണ് (33) അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 4.30ഓടെ മാവേലിക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ അക്രമം കാട്ടിയ ഇയാളെ ബസ് ജീവനക്കാർ തടഞ്ഞുവക്കുകയായിരുന്നു. പൊലീസ് ഇയാളെ വൈദ്യപരിശോധനക്കായി മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ഇയാൾ ജീവനക്കാരെ അസഭ്യം വിളിക്കുകയും എക്സ്റേ വിഭാഗത്തിലെ കൗണ്ടർ തകർക്കുകയും ചെയ്തു. ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെ സി.പി.ഓ ഗിരീഷ് ലാലിന് പരിക്കേറ്റു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്ത് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. മുഹമ്മദ് ലഹരിക്കടിമയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.