കുട്ടനാട്: വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെളിയനാട് കമ്മ്യൂണിറ്രി ഹെൽത്ത് സെന്റർ ഐസൊലേഷൻ വാർഡിന്റെ നിർമ്മാണം കുട്ടനാട് എം എൽ എ തോമസ്.കെ.തോമസ് നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി വിശ്വംഭരൻ അദ്ധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേശ്വരി മുഖ്യപ്രഭാഷണവും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ് ആരോഗ്യ സന്ദേശവും നൽകും .വെളിയനാട്, രാമങ്കരി, നീലംമ്പേരൂർ, കാവാലം, മുട്ടാർ, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാാരായ ബിന്ദുശ്രികുമാർ, ആർ രാജേന്ദ്രകുമാർ,റ്റി കെ തങ്കച്ചൻ,ജോഷിമോൻ ജോസഫ്, ലിനി ജോളി, അമ്പിളി റ്റി ജോസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സന്തോഷ് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ .വേണുഗോപാൽ ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശാദാസ് തുടങ്ങിയവർ സംസാരിക്കും. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റോജി ജോസഫ് മണലയിൽ സ്വാഗതവും ഡോ. അനിൽകുമാർ നന്ദിയും പറയും.