1

കുട്ടനാട്: എ.സി റോഡിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളായ ഒന്നാങ്കര, പൂവംപാറയ്ക്കൽ കലുങ്ക് എന്നിവിടങ്ങളിൽ കൂടി എലിവേറ്റഡ് പാതയുടെ കാര്യം പരിഗണനയിലാണന്ന് കൊടിക്കുന്നിൽ സുരേഷ് എം .പി പറഞ്ഞു. കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ ഊരാളുങ്കൽ സൊസൈറ്റി ഭാരവാഹികൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ കെ.എസ്.ടി.പി സുപ്രണ്ടിംഗ് എൻജിനീയർ ബിന്ദുവാണ് ഇക്കാര്യം പരിഗണിക്കാവുന്നതാണന്ന് വ്യക്തമാക്കിയതെന്നും എം.പി പറഞ്ഞു. എല്ലാ മാസവും അവലോകന യോഗങ്ങൾ ചേരാനും മീറ്റിംഗിൽ ധാരണയായി.