
അമ്പലപ്പുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ലാതല സാങ്കേതിക പഠന ക്ലാസ് എച്ച്.സലാം എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി മുൻ അംഗം എം. എസ്. അനസ് ഹാജി അദ്ധ്യക്ഷനായി.മാസ്റ്റർ ട്രെയിനർ എൻ. പി .ഷാജഹാൻ, എച്ച്. മുസമ്മിൽ ഹാജി, ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സലിം ചക്കിട്ടപറമ്പിൽ, കാക്കാഴം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ.എ. നിസാമുദ്ദീൻ, ഹജ്ജ് ട്രെയ്നർ നിഷാദ് പന്ത്രണ്ടിൽ, ജമാൽ പള്ളാത്തുരുത്തി, ഡോ.അഹമ്മദ്, വോളണ്ടിയർമാരായ സി. എ. മുഹമ്മദ് ജിഫ്രി, ടി .എ. അലിക്കുഞ്ഞ് ആശാൻ, എസ്. റഹിം, നദീറ എന്നിവർ പങ്കെടുത്തു. ജില്ലാ ട്രെയ് നർ മുഹമ്മദാലി ഫാറൂക് സഖാഫി സ്വാഗതം പറഞ്ഞു.