
ആലപ്പുഴ: ഇന്റർനാഷണൽ നഴ്സസ് ഡേയോട് അനുബന്ധിച്ച് സഹൃദയ ഹോസ്പിറ്റൽ സംഘടിപ്പിച്ച ആഘോഷങ്ങൾ നഴ്സസ് ദിന ആഘോഷങ്ങൾ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. സഹൃദയ ഹോസ്പിറ്റൽ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റോ ആന്റണി, ഫിസിഷ്യൻ ഡോക്ടർ ഗോവിന്ദ് എസ് എന്നിവർ സംസാരിച്ചു. വിരമിച്ച നഴ്സുമാരെയും സീനിയർ നഴ്സ് സ്റ്റാഫിനെയും ആദരിച്ചു. നൈറ്റിംഗേൽ അവാർഡ്, മറ്റ് അവാർഡുകൾ എന്നിവ നൽകി എല്ലാ നഴ്സുമാരെയും ആദരിച്ചു, തുടർന്ന് വിവിധ കലാപരിപാടികളും നഴ്സസ് ഡേയുടെ വീഡിയോ അവതരണവും നടന്നു.