photo

ആലപ്പുഴ: ചേർത്തല-അരൂർ ദേശീയപാതയിൽ എരമല്ലൂരിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഹൈടെക് ലോറിയിൽ കടത്തിയ 125കിലോ കഞ്ചാവ് പിടിച്ചു. കഞ്ചാവ് കടത്തിയ സംഘത്തിലെ പ്രധാനകണ്ണികളായ രണ്ടുപേരെയും ഇവർ സഞ്ചരിച്ച വാഹനവും പരിശോധനാ സംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കരുവൻ തുരുത്തു ഫാറൂഖ് പേട്ട കളത്തിങ്കൽ വീട്ടിൽ മുഹമ്മദ് ജംഷീർ (30), കോഴിക്കോട് പന്നിയങ്കര കല്ലായി കട്ടയത്തു പറമ്പിൽ സക്കീന മൻസിലിൽ സുഹൂരിശ് (സുഹുരിഷ്-26) എന്നിവരെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഞ്ചാവുമായി എത്തിയ കെ.എൽ 11ബിടിവൈ 9932-ാം നമ്പർ ഹൈടെക് ലോറിയും പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും ഉൾപ്പെടെ വിവിധ ഇനം മയക്കുമരുന്നുകൾ മറ്റു ലോഡിന്റെ മറവിൽ കടത്തി കൊണ്ട് വന്നു കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്ത് വന്നിരുന്ന പ്രധാന കണ്ണികളാണ് പിടിയിലായവർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.മധുസൂദനൻ നായർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്കുമാർ, പ്രെവെന്റ്രീവ് ഓഫീസർ പ്രജോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് അലി, വിശാഖ്, സുബിൻ, രാജേഷ്, ഷംനാദ്, അരുൺകുമാർ, ബസന്ത്കുമാർ, സരേഷ്ബാബു എക്‌സൈസ് ഡ്രൈവർ രാജീവ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.