
പൂച്ചാക്കൽ. അരൂക്കുറ്റി പഞ്ചായത്തിലെ പൊതു ശ്മശാന പറമ്പ് വിഭജിച്ച് മറ്റ് കാര്യങ്ങൾക്കായി വിനിയോഗിക്കാനുള്ള നീക്കത്തിെനെതിരെ പ്രതിഷേധം ശക്തമാകുന്നു. സമീപ പഞ്ചായത്തുകളായ പാണാവള്ളി, പള്ളിപ്പുറം , തൈക്കാട്ടുശേരി എന്നിവിടങ്ങളിൽ പൊതു ശ്മശാനം ഇത് വര നിർമ്മിക്കാത്തതിനാൽ, സാധാരണക്കാർ ഇപ്പോൾ അരൂക്കുറ്റിയിലെ പൊതുശ്‌ശാമനമാണ് ആശ്രയിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും , സ്ഥല പരിമിതിമൂലം വീടുകളിൽ സംസ്ക്കാരം സാദ്ധ്യമല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിലവിൽ ഉള്ള സൗകര്യം ഇല്ലാതാക്കുന്നത് അപലപനീയമാണ്. അരൂക്കുറ്റിയിൽ 27 സെന്റ് സ്ഥലത്താണ് ശ്മശാനത്തിനായി നീക്കിവെച്ചിരുന്നത്. അതിൽ 13 സെന്റാണ് മറ്റ് ആവശ്യങ്ങൾക്കായി ഇപ്പോൾ മതിൽ കെട്ടി തിരിച്ചിരിക്കുന്നത്. ഇതോടെ മൃതദേഹവുമായി എത്തുന്ന ആമ്പുലൻസ് മാത്രമേ അകത്തേക്ക് കടക്കാൻ സാധിക്കുകയുള്ളു. അനുഗമിച്ചു വരുന്ന ബന്ധുക്കൾക്കോ, അവരുടെ വാഹനങ്ങൾക്കോ പ്രവേശിക്കാൻ ഇടമില്ല. നാലു പഞ്ചായത്തുകളിൽ കൊവിഡ് ബാധിച്ചു മരിച്ച നിരവധി പേരെയാണ് രാകൽ ഇല്ലാതെ ഇവിടെ സംസ്കരിച്ചത്.