
ചെങ്ങന്നൂർ: ഗുരുദേവ കൃതികളും ദർശനങ്ങളും ഹൃദിസ്ഥമാക്കാൻ ദേവ ഭാഷയായ സംസ്കൃതം പാഠ്യവിഷയമാക്കണമെന്ന് ആത്മീയ പ്രഭാഷകൻ എം.എം. ബഷീർ പറഞ്ഞു. ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ വൈദിക യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ശ്രീനാരായണ ദർശന പഠനശിബിരം സപര്യ 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരു ധാർശനിക മാസിക ചീഫ് എഡിറ്റർ വിശ്വപ്രകാശം എസ്. വിജയാനന്ദ് അനുഗ്രഹ പ്രഭാഷണം നടത്തി. സപര്യ 2022 ലോഗോ പ്രകാശനവും ഐഡന്റിറ്റി കാർഡ് വിതരണവും സംഘടനാ സന്ദേശവും യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിച്ചു. യൂണിയൻ അഡ്. കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ, ജയപ്രകാശ് തൊട്ടാവാടി, എസ്. ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ , വൈദിക യോഗം വൈസ് ചെയർമാൻ സജിത്ത് ശാന്തി, ജോ. കൺവീനർ സതീഷ് ബാബു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, യൂണിയൻ ധർമ്മസേന കോ ഓർഡിനേറ്റർ വിജിൻ രാജ്, സൈബർസേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു. വൈദിക യോഗം യൂണിയൻ ചെയർമാൻ സൈജു പി. സോമൻ സ്വാഗതവും കൺവീനർ ജയദേവൻ തന്ത്രി നന്ദിയും പറഞ്ഞു.
സപര്യ 2022 ആദ്യ ശ്രീനാരായണ പഠന ക്ലാസ് 2022 മേയ് 14ന് രാവിലെ 9.30 ന് യൂണിയൻ വക സരസകവി മൂലൂർ സ്മാരക ഹാളിൽ ആരംഭിക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം അറിയിച്ചു.