ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ വേദിയിൽ ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ടിന്റെ അനുഭവങ്ങളും പാഠങ്ങളും എന്ന വിഷയത്തിൽ ഇന്ന് സെമിനാർ നടക്കും. ഉച്ചക്ക് രണ്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിൽ ഡോ. വി.പി.പി.മുസ്തഫ വിഷയം അവതരിപ്പിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.ശ്രീകുമാർ മോഡറേറ്ററാകും.

രാവിലെ പത്തിന് കൊവിഡ് അതിജീവന കാലത്തെ വിദ്യാഭ്യാസം എന്ന വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിൽ എസ്.എസ്.കെ മുൻ പ്രോജക്ട് ഡയറക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ വിഷയം അവതരിപ്പിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേലാണ് മോഡറേറ്റർ.