ആലപ്പുഴ: ആൾ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് (എ.ഐ.ഡി.ആർ.എം) ജില്ലാ സമ്മേളനം 16ന് രാവിലെ 10ന് ആലപ്പുഴ സുഗതൻ സ്മാരകത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സി.എ.അരുൺ കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജന സെക്രട്ടറി മനോജ് ഇടമന സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജി.കൃഷ്ണ പ്രസാദ്, വി.പി.ചിദംബരൻ, എം.സി.സിദ്ധാർത്ഥൻ, ഉണ്ണി ജെ.വാര്യത്ത് എന്നിവർ സംസാരിക്കും.