കറ്റാനം: തെക്കേമങ്കുഴി തയ്യിൽ വടക്കതിൽ ഭുവനേശ്വരി ക്ഷേത്രം ചിത്തിര മഹോത്സവവും തിരുനാൾ പൊങ്കാലയും ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ എട്ടിന് ഭാഗവത പാരായണം, 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ദീപകാഴ്ച്ച, 14 ന് രാവിലെ 5.30ന് പ്രാഭാതഭേരി, 5.50 ന് നിർമ്മാല്യ ദർശനം, സോപാനസംഗീതം, ആറിന് അഭിഷേകം, 6.15ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഏഴിന് തിരു പൊങ്കൽ ,7 .30 ന് ഭാഗവത പാരായണം, 8.30 ന് നിറപറ, 11 ന് സർപ്പപൂജ, നൂറുംപാലും, 12.30ന് അന്നദാനം, ആറിന് കെട്ടുകാഴ്ച്ച വരവ്, 6.30ന് ദീപാരാധന, ഏഴിന് വെടിക്കെട്ട്, ഒൻപതിന് പേയ് മൂർത്തി പൂജ എന്നിവ നടക്കും.