ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ സ്റ്റാൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജയാ പ്രഭു ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനും നിയമപരമായ സംശയനിവാരണത്തിനുമായി അഭിഭാഷകർ, പാരാലീഗൽ വോളണ്ടിയർമാർ, നിയമ വിദ്യാർഥികൾ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. ബോധവത്കരണ പുസ്തകങ്ങളുടെയും ലഘുലേഖകളുടെയും വിതരണവുമുണ്ട്.