camp

ആലപ്പുഴ: കൃഷ്ണാ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ലിറ്റിൽ ക്യാമ്പേഴ്സ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് . പി. ശശികുമാർ അദ്ധ്യക്ഷനായി. ആനന്ദ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ്പ്രസിഡന്റ് വി.ജി.വിഷ്ണു, വാർഡ് കൗൺസിലർ . രാഖി രജികുമാർ, കെ.ജി. ഗിരീശൻ, ഗുരു ദയാൽ, സുബൈർ ഷംസ്, ശിവകുമാർ ജഗു, ഷാഫി തുടങ്ങിയവർ പങ്കെടുത്തു.വനമിത്ര അവാർഡ് ജേതാവും പരിസ്ഥതി പ്രവർത്തകനുമായി ഫിറോസ് അഹമ്മദ് പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം കുട്ടികളുമായി പങ്കു വെച്ചു. ശിവകുമാർ ജഗു പേപ്പർ ഒറിഗാമി ക്ലാസും മജീഷ്യൻ ദീപുരാജ് മാജിക്കും കുട്ടികളും എന്ന പരിപാടിയും അവതരിപ്പിച്ചു. ഷാജി ഇല്ലിക്കൽ കുട്ടികളെ സുംബാ ഡാൻസ് പരിശീലിപ്പിക്കുകയും ചെയ്തു.

നാളെ ക്യാമ്പ് അവസാനിക്കും.