electric-post

മാന്നാർ: വസ്ത്ര വ്യാപാരശാലയിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ, സംസ്ഥാനപാതയിൽ ഗതാഗതസ്തംഭനമുണ്ടാക്കിയപ്പോൾ വാഹനങ്ങൾ വഴി തിരിച്ചുവിട്ടതിനെ തുടർന്ന് ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് തട്ടി വൈദ്യുത പോസ്റ്റ് വീണു. പരുമലക്കടവിൽ നിന്നും പടിഞ്ഞാറോട്ട് പാവുക്കര റോഡിലാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി ബസിൽ കേബിൾകുരുങ്ങിയതിനെ തുടർന്ന് വൈദ്യുത പോസ്റ്റ് വീണത്. ഉടൻതന്നെ ലൈൻ ഓഫാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി പോസ്റ്റ് മാറ്റിയിട്ട് വൈകിട്ടോടെ വൈദ്യുത ബന്ധം പുനരാരംഭിച്ചു.