ചേർത്തല: ചേർത്തല സംസ്‌കാരയുടെ 22-ാമത് വാർഷികാഘോഷവും സാഹിത്യസംഗമവും 14ന് നടക്കും. കലാസാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങളോടൊപ്പം കാരുണ്യരംഗത്തും സംഘടന വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് ഗീത തുറവൂർ, സെക്രട്ടറി വെട്ടയ്ക്കൽ മജീദ്, ജോയിന്റ് സെക്രട്ടറി ജോസഫ് മാരാരിക്കുളം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വുഡ്‌ലാന്റ്‌സ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. സാഹിത്യ പ്രതിഭകളായ മധു ആലപ്പുഴ, ഡോ.ചന്ദ്രബിന്ദു, പ്രസന്നൻ കല്ലാപ്പുറം എന്നിവരെ ചടങ്ങിൽ ആദരിക്കും. ഗാനരചയിതാവ് മധു ആലപ്പി മുഖ്യാതിഥിയാകും. ആലപ്പി ഋഷികേശ്,അലിയാർ മാക്കിയിൽ, ലീലാ രാമചന്ദ്രൻ, മോഹനൻ പാണാവള്ളി, പ്രസന്നൻ അന്ധകാരനഴി, ബേബി തോമസ്, അഡ്വ.ടി.നിക്ലാവ് എന്നിവർ സംസാരിക്കും. തുടർന്ന് കഥയരങ്ങ്, കവിയരങ്ങ്, ഗാനമഞ്ജരി എന്നിവയും നടത്തും.