chumad

ആലപ്പുഴ: കുട്ടനാട് മേഖലയിലെ സാധാരണ ജോലിക്കും നെല്ല് ചുമട് രംഗത്തെ ജോലിക്കും കൂലി വർദ്ധിപ്പിക്കാൻ തീരുമാനമായി. തിരുവനന്തപുരത്ത് ലേബർ കമ്മീഷണറേറ്റിൽ അഡീഷണൽ ലേബർ കമ്മീഷണർ (ഐ.ആർ) കെ.ശ്രീലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. കൂലി വർദ്ധനവ് സംബന്ധിച്ച വ്യവസ്ഥയിൽ തൊഴിലുടമ തൊഴിലാളി പ്രതിനിധികൾ ഒപ്പുവച്ചു. ഇതനുസരിച്ച് പുരുഷന്മാർ ചെയ്തുവരുന്ന ജോലികൾക്ക് നിലവിലുള്ള കൂലി പ്രതിദിനം 1050 രൂപയായും സ്ത്രീകൾ ചെയ്തുവരുന്ന ജോലികൾക്കുള്ള നിലവിലെ കൂലി 600 രൂപയായുമാണ് വർദ്ധിപ്പിക്കുന്നത്.

വർദ്ധിപ്പിച്ച നിരക്കുകൾ

(രൂപ നിരക്കിൽ)​

വിത, വളമിടീൽ ജോലികൾ ഒരു ഏക്കറിന് 900

നടീലിനു മുൻപുള്ള മരുന്ന് തളി 750

നടീലിനു ശേഷമുള്ള മരുന്ന് തളി 800

പാടത്തുനിന്നും നെല്ല് ചാക്കിൽ നിറയ്ക്കുന്നതിന് ക്വിന്റലിന് 40

നെല്ല് ചാക്കിൽ നിറച്ചു തൂക്കി വള്ളത്തിൽ കയറ്റുന്നതിന് 115

കടവുകളിൽ നിന്നും നെല്ല് ലോറിയിൽ കയറ്റുന്നതിന് ക്വിന്റലിന് 40

വള്ളത്തിൽ നിന്ന് ചുമന്നു ലോറിയിൽ അട്ടി വയ്ക്കുന്നതിന് 45