a

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കല്ലുമല 307-ാം നമ്പർ ശാഖാ യോഗത്തിലെ ആറാമത് ഗുരുദേവ ശിലാവിഗ്രഹ പ്രതിഷ്ഠാ വാർഷികം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രാജൻ.ആർ.അദ്ധ്യക്ഷനായി. എം.ആർ.മുരളി, എ.ശ്രീജിത്ത്, സഞ്‌ജീവ് സുരേന്ദ്രൻ, സിന്ധു, കലാ സോമരാജ് എന്നിവർ സംസാരിച്ചു. പി.എം.എ സലാം മുസലിയാർ ഗുരുദേവ പ്രഭാക്ഷണം നടത്തി. തുടർന്ന് അന്നദാനവും നടന്നു.