ഹരിപ്പാട്: അന്തേവാസികളെ പീഡിപ്പിക്കുന്നതായുള്ള പരാതിയെതുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പൂട്ടിയ അഗതിമന്ദിരത്തിലെ അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു. കുമാരപുരം എരിക്കാവ് വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റിലെ 11-ഓളം അന്തേവാസികളാണ് ഇന്നലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. എടത്വ ജെ. എം.എം ജൂബിലി മന്ദിരം, തലവടി ആനപ്പറമ്പാൽ സ്നേഹ മന്ദിരം, കായംകുളം പ്രതീക്ഷാ ഭവൻ, ചെങ്ങന്നൂർ പുത്തൻകാവ് ശരണാലയം ഓൾഡേജ് ഹോം എന്നിവിടങ്ങളിലേക്കാണ് അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചത്.