a

മാവേലിക്കര: നഗരസഭ ആരോഗ്യ വിഭാഗം മാവേലിക്കര നഗരത്തിലെ ഭക്ഷണ ശാലകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ വൻ തോതിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ വിവിധ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയിൽ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ ആരംഭിച്ച ക്യാന്റീനിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത്. ഇറച്ചി, കാലാവധി കഴിഞ്ഞ പാൽ, എണ്ണ, പൊറോട്ട, ചപ്പാത്തി, കറികൾ, ചീഞ്ഞ മത്സ്യങ്ങൾ, ബിരിയാണി, ഫ്രൈസ് റൈസ്, പഴകിയ പൊരിച്ച മീനും തുടങ്ങിയ മനുഷ്യന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങളാണ് ഇവിടെങ്ങിൽ നിന്നുമായി പിടിച്ചെടുത്തത്. പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ പ്രമോദ്.എ.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ, അശ്വതി.ജി.ശിവൻ, സ്മിത രവീന്ദ്രനാഥൻ പിള്ള എന്നിവർ നേതൃത്വം നൽകി. മോശപ്പെട്ട സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണ ശാലകൾ അടച്ചു പൂട്ടുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നന് ഏഴ് ദിവസത്തെ സമയം അനുവദിച്ച് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു.