ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 2788-ാം നമ്പർ കരുവാറ്റ മദ്ധ്യം ശാഖയിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 6ന് താഴികക്കുടം പ്രതിഷ്ഠ, 6.30ന് മുൻ ശിവഗിരി ധർമ്മസംഘം പ്രസിഡന്റ്‌ വിശുദ്ധാനന്ദ സ്വാമിയെ പൂർണകുഭം നൽകി സ്വീകരിക്കും. രാവിലെ 7ന് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വിശുദ്ധാനന്ദ സ്വാമിയും ടി.പി.രവീന്ദ്രനും ചേർന്ന് നിർവ്വഹിക്കും. തുടർന്ന് കലശാഭിഷേകം, ശക്തിപൂജ, ചൈതന്യപൂജ, ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ദൈവദശകം, കർപ്പൂര ആരതി, അനുഗ്രഹപ്രഭാഷണം, ഉച്ചയ്ക്ക് 1ന് സമൂഹസദ്യ, ഉച്ചയ്ക്ക് 2.30ന് ഗുരുദേവക്ഷേത്ര സമർപ്പണം എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. 3 ന് നടക്കുന്ന മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ അദ്ധ്യക്ഷനാകും. രമേശ്‌ ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വെള്ളാപ്പള്ളി നടേശൻ സമർപ്പണ സന്ദേശം നൽകും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രുഗ്മിണി രാജു ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ നടപന്തൽ സമർപ്പണവും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുരേഷ് ഓഫീസ് സമർപ്പണവും, യൂണിയൻ വൈസ് പ്രസിഡന്റ്‌ എം. സോമൻ ആൽത്തറ സമർപ്പണവും, കരുവാറ്റ ഗോലോകാശ്രമം മഠാധിപതി കൽവിളക്ക് സമർപ്പണവും, യോഗം ഡയറക്ടർ ബി. സുരേഷ് കുമാർ കോൺഫറൻസ് ഹാൾ ഉദ്ഘാടനവും, യോഗം ഡയറക്ടർ പ്രൊഫ. സി. എം ലോഹിതൻ ലൈബ്രറി ഉദ്ഘാടനവും ശാഖ പ്രസിഡന്റ്‌ കെ. മനോജ്‌ ചുറ്റുമതിൽ ഉദ്ഘാടനവും നിർവ്വഹിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ് അനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് വിളക്ക് പൂജ, 6.30ന് ദീപാരാധന, 7.30ന് ഗാനമേള, 14ന് രാവിലെ 8ന് ദിവ്യപ്രബോധന പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 2ന് പ്രഭാഷണം, വൈകിട്ട് 6.30ന് നൃത്തസന്ധ്യ എന്നിവ നടക്കും.