
ഹരിപ്പാട്: കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ച സ്ഥിരം കുറ്റവാളിയെ കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തു. മുതുകുളം തെക്ക് കളീക്കൽ വീട്ടിൽ അജിത്തിനെയാണ്(പോത്ത് അജിത്ത്-30) അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം മാവേലിക്കര മറ്റം ഭാഗത്തുളള ബന്ധുവീട്ടിൽ നിന്നാണ് അജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ അജിത്തിനെ റിമാൻഡു ചെയ്തു.