
പൂച്ചാക്കൽ: തൈക്കാട്ടുശേരി ശ്രീഭദ്രാ സമിതിയുടെ നേതൃത്വത്തിൽ നഴ്‌സസ് ദിനം ആചരിച്ചു. നഴ്‌സുമാരായ ശ്രീകല, രശ്മി, വിനിത, ദിവ്യ എന്നിവരെ ആദരിച്ചു. രക്ഷാധികാരികളായ അപ്പുക്കുട്ടൻ നായർ, എം.ആർ. ശങ്കർ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡന്റ് രാധാകൃഷണൻ കാരുവള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൺമുഖൻ നായർ, സെക്രട്ടറി ചന്ദ്രശേഖരൻ നായർ, ജോ. സെക്രട്ടറി മനോജ്, അംഗങ്ങളായ ചന്ദ്രശേഖരൻ നായർ ചന്ദ്രോദയം, വിജയകുമാർ, മണിക്കുട്ടൻ, ബാബു എന്നിവർ പങ്കെടുത്തു.