ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാർബർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ തകർന്നു കിടക്കുന്ന റോഡിൽ പപ്പായ നട്ട് പ്രതിഷേധിച്ചു.ദേശീയപാതയിൽ നിന്ന് തോട്ടപ്പള്ളി ഹാർബറിലേക്കു പോകുന്ന പ്രധാന റോഡ് തകർന്നിട്ട് വർഷത്തോളമായി. പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് റോഡിൽ പപ്പായ നട്ടത്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാർ പറയുന്നു.