ആലപ്പുഴ: നഗരത്തിൽ കുടി വെള്ളം ലഭിക്കാത്ത പ്രദേശവാസികൾക്കും പാവങ്ങളായ ഭവന പദ്ധതി ഗുണഭോക്താക്കൾക്കും നേരേയുള്ള പ്രഹസന ആഘോഷമാണെന്ന് നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ റീഗോ രാജു അഭിപ്രായപ്പെട്ടു.
കോടികൾ മുടക്കി സംഘടിപ്പിച്ചിട്ടുള്ള ഇടതു സർക്കാരിന്റെ വാർഷികാഘോഷം പി.എം.എ.വൈ -ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നേരെയുള്ള അവഹേളനമാണ്. ആഘോഷ പരിപാടികളിലേയ്ക്ക് ഉദ്യോഗസ്ഥരെ നിർബന്ധിതമായി വിന്യസിക്കുക വഴി മഴക്കാല പൂർവ്വ മുന്നൊരുക്കം ഉൾപ്പെടെയുള്ളവയുടെ താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.