കായംകുളം: കായംകുളം ബോയ്സ് ഹൈസ്കൂൾ 1987 എസ്.എസ്.എൽ.സി ബാച്ച് സൗഹൃദ സംഗമം നാളെ ഉച്ചക്ക് 2 ന് കായംകുളം ചേതന ഓഡിറ്റോറിയത്തിൽ നടക്കും. പുതുപ്പള്ളി സൈദ് ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരൻ ജീവൻലാൽ ഓച്ചിറ സൗഹൃദ സന്ദേശം നൽകും. ചേതന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ലുക്കോസ് കന്നിമേൽ മുഖ്യപ്രഭാഷണം നടത്തും. ഡി.വൈ.എസ്.പി ബാബുക്കുട്ടൻ,മോട്ടിവേഷൻ സ്‌പീക്കർ നിസാർ പൊന്നാരത്ത്, സാബു സി. ടി,സന്തോഷ് മാത്യു, രാജീവ്, അജികുമാർ, ഷാജി, സാം ഐസക്, സലിം സൈദ്,കുമാരി തസ്‌ലീന, രാധ കൃഷ്ണൻ, ഷിജു എന്നിവർ പങ്കെടുക്കും.