
ആലപ്പുഴ : കണ്ണൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നടന്ന നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന നേതൃത്വ കൺവൻഷനിൽ പ്രശംസനീയമായ വിധത്തിൽ വൃക്ഷ വ്യാപനവും പരിസ്ഥിതി പ്രവർത്തനങ്ങളും നടത്തിയ ജില്ലാ കോർഡിനേറ്റർ മായാ ബായി കെ.എസിനെ രമ്യഹരിദാസ് എം.പി പുരസ്കാരം നൽകി ആദരിച്ചു. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നന്മമരം സ്റ്റേറ്റ് കോർഡിനേറ്റർ ജേക്കബ്, ഫാ.ബിനു തോമസ്, എറണാകുളം ജില്ലാ കോർഡിനേറ്റർ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.