കായംകുളം: എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണം പൂർത്തീകരിച്ച പാത്രക്കുളത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിർവ്വഹിച്ചു. പച്ചംകുളത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു. പാലമുറ്റത്ത് വിജയകുമാർ,വി.അജികുമാർ,കെ.എച്ച്. ബാബുജാൻ, ശ്രീജിത്ത് പത്തിയൂർ, ബാബുക്കുട്ടൻ ചെറിയേലിൽ എന്നിവർ പങ്കെടുത്തു.