
കായംകുളം: ലക്ഷങ്ങൾ ചെലവഴിച്ചിട്ടും കായംകുളം നഗരസഭയിൽ മിഴിഅടച്ച് തെരുവ് വിളക്കുകൾ. തെരുവിളക്ക് പ്രകാശിക്കാത്തിനെതുടർന്ന് മഴക്കാലെ എത്തിയതോടെ യാത്രക്കാർ ദുരിതത്തിലായി. തെരുവ് വിളക്ക് പദ്ധതിയ്ക്ക് വേണ്ടി കായംകുളം നഗരസഭ ചെലവഴിച്ചത് ഒരു കോടിയോളം രൂപയാണ്. ഇത്കൂടാതം മാസം വൈദ്യുതി ചാർജ് ഇനത്തിൽ നൽകുന്നത് അഞ്ച് ലക്ഷം രൂപയോളമാണ്.എന്നാൽ അധികൃതരുടെ നഗരസഭയുടെ കെടുകാര്യസ്ഥത മൂലം നിലവിൽ തെരുവ് വിളക്ക് തെളിയാതെ നഗരം ഇരുട്ടലാണ്. വിളക്കുകൾ വാറണ്ടി പീരീഡിൽ മിഴി അടച്ചിട്ടും ബന്ധപ്പെട്ട കമ്പനികളെ സമീപിച്ച് കേടാവാത്ത വിളക്കുകൾ മാറ്റുന്നതിനുള്ള നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല.ഇത് സംബന്ധിച്ച് വലിയ അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. നഗരസഭ 44 വാർഡുകളിലെയും അവസ്ഥയാണ് ഇതാണ്. എൽ.ഇ.ഡി വിളക്കുകൾ പ്രകാശിപ്പിക്കാത്തതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ നിൽപ് സമരവുമായി രംഗത്ത് വന്നിരുന്നു.
2019,2020,2021 കാലഘട്ടങ്ങളിൽ ഫിലിപ്സ് ഇലക്ട്രോണിക്സ് എന്ന കമ്പനിക്ക് 10 ലക്ഷവും ബൈറോടെക് എന്ന കമ്പനിക്ക് 40 ലക്ഷവും ചേർത്ത് 50 ലക്ഷം രൂപയാണ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ വിനിയോഗിച്ചത്. എന്നാൽ, നിലവാരം കുറഞ്ഞ ലൈറ്റുകൾ സ്ഥാപിച്ചത് മൂലം 44 വാർഡുകളിലെയും ഭൂരിപക്ഷം ലൈറ്റുകൾ പ്രകാശിക്കുന്നില്ല. 2019-20ൽ 30 ലക്ഷം രൂപയും 21-22 ൽ 25 ലക്ഷം രൂപയും ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്ക് വിനിയോഗിച്ചങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണമാണ് വൈദ്യുതി ബില്ലായി അടയ്ക്കുന്നത്. കത്താത്ത ലൈറ്റുകൾക്കും നഗരസഭ വൈദ്യുതി ബില്ല് നൽകുന്നുണ്ട്.
......
# ലിഫ്ടും പ്രശ്നം
കായംകുളം നഗരസഭ മന്ദിരത്തിൽ ഒന്നര കോടി രൂപ മുടക്കി സ്ഥാപിയ്ക്കുന്ന ലിഫ്ടിന്റെയും കൗൺസിൽ ഹാളിന്റെയും പണി 3 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. ഇതുവരെ ലിഫ്ടിന്റെ പണി പൂർത്തിയാകാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ആരോപണം. ഇന്നലെ ലിഫ്ടിന്റെ അടിയിൽ ആറടിപൊക്കത്തിലാണ് വെള്ളം കയറിയത്.
.......
തെരുവ് വിളക്കിലെ എ.എം.സി പൂർത്തീകരിക്കാത്ത നടപടിയെ സംബന്ധിച്ച് വിജിലൻസിനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും കൗൺസിലർമാർ പരാതി നൽകിയിട്ടുണ്ട്.
കെ.പുഷ്പദാസ്
കൗൺസിലർ