കായംകുളം: കായംകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ പത്തിയൂർ പഞ്ചായത്ത് ഗവ.ഹൈസ്കൂളിൽ ത്രിദിന സഹവാസ ക്യാമ്പ് ക്രാഫ്റ്റ് - 22 ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. നിറയോലം, രുചിക്കൂട്ട്, കരവിരുത് ,വീട്ടുപകരണ നിർമ്മാണം, കളി ഉപകരണ നിർമ്മാണം എന്നിവയിലാണ് പരിശീലനം നൽകുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ.സി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീലേഖ അനിൽകുമാർ അദ്ധ്യക്ഷയായി. ഡി.പി.ഒ എസ് .എസ് കെ .പി. കെ.സിന്ധു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മണി വിശ്വനാഥ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അനിത രാജേന്ദ്രൻ, അമ്പിളി ഷാജി, എസ്.എം.സി ചെയർമാൻ ജി.ഹരികുമാർ ,വൈസ് ചെയർമാൻ സുരേഷ് ബാബു, ഡി.രാമാനന്ദൻ,വി.അനിതാകുമാരി, ജോസഫ് ജോൺ, ബിപിസി ദീപ എന്നിവർ സംസാരിച്ചു.