
തുറവൂർ:കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. 6, 75,000 രൂപ ചെലവഴിച്ച് 15 വിദ്യാർത്ഥികൾക്കാണ് ലാപ് ടോപ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഷൈലജൻ കാട്ടിത്തറ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ സി.ടി. വിനോദ്, ആശാ ഷാബു, ജെയിംസ് ആലത്തറ, അംബികാ ബാബു , ബിൻസി രാഘവൻ, സുനിൽകുമാർ, പഞ്ചായത്ത് അസി.സെക്രട്ടറി വി.കാർത്തികേയൻ, ചങ്ങരം ഗവ.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജുനാഥ് എന്നിവർ സംസാരിച്ചു.