ചാരുംമൂട് : പ്രസിദ്ധ ചിത്രകാരനും ശില്പിയുമായിരുന്ന ആർട്ടിസ്റ്റ് ചുനക്കര കെ.ആർ രാജന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് 21ന് രാവിലെ 8 ന് ചുനക്കര തെക്ക് എൻ.എസ്.എസ് എൽ.പി സ്കൂളിൽ പ്രൊഫഷണൽ ചിത്രകാരന്മാരുടെ ചിത്രകലാ ക്യാമ്പും. 29 ന് രാവിലെ 10 മുതൽ എൽ.പി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കായി ചാരുംമൂട് സെന്റ്മേരിസ് എൽ.പി സ്കൂളിൽ ചിത്രരചനാ മത്സരവും നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷെരീഫ് അറിയിച്ചു.
ചുനക്കര കെ.ആർ.രാജൻ അനുസ്മരണ സമ്മേളനം ജൂൺ 5 ന് വൈകിട്ട് 3 ന് ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9745443472, 9544393697, 9847221975 .