മാന്നാർ: നഫീസത്തുൽ മിസ്‌രിയ്യ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജിൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾക്കും രക്ഷിതാക്കൾക്കുമായി വഫിയ്യ ഏകദിനക്യാമ്പ് കോളേജ് ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 9 ന് നടക്കും. മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് പെൺകുട്ടികുട്ടികൾക്കായി നടത്തുന്ന വഫിയ്യ കോഴ്‌സിനെക്കുറിച്ച് മനസിലാക്കുന്നതിനും പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിനും വേണ്ടി നടത്തപ്പെടുന്ന ക്യാമ്പിൽ മാന്നാർ പുത്തൻപള്ളി ചീഫ്ഇമാം എം.എ മുഹമ്മദ് ഫൈസി ആമുഖപ്രഭാഷണം നടത്തും. ഷിയാസ് അലി വാഫി, സൈനുദ്ദീൻ വാഫി എന്നിവർ ക്ലാസ് നയിക്കും. വൈകിട്ട് നാലിന് സമാപിക്കും.ക്യാമ്പ് രജിസ്ട്രേഷന് ഈ നമ്പറുകളിൽ ബന്ധപ്പെടുക 8921652729 , 9188153081 , 9496560447.