ചേർത്തല:ഗവ.താലൂക്ക് ആശുപത്രിയിൽ പ്രധാന വാർഡുകളിൽ വെള്ളക്ഷാമം. പ്രവസവാർഡിലടക്കം വെള്ളമില്ലാത്തത് ചികിത്സയിലുള്ളവർക്ക് പ്രതിസന്ധിയും ദുരിതവുമാകുന്നു.വെള്ളമില്ലാത്തതിനാൽ കാര്യമായ ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നാണ് വിമർശനം.അധികൃതർക്കു മുന്നിൽ പരാതി നൽകിയിട്ടും പരിഹാരമാകുന്നില്ല. ഏതാനും ദിവസങ്ങളായി വല്ലപ്പോഴും മാത്രമാണ് വെള്ളമുള്ളത്.ഇതിനാൽ ശുചിമുറിയിൽ പോകുന്നതിനടക്കം കുപ്പിവെള്ളത്തെ ആശ്രയിക്കുകയാണ് രോഗികളും കൂട്ടിരിപ്പുകാരും.വീടുകളിൽ നിന്നാണ് പലരും കുപ്പിയിൽ വെള്ളമെത്തിക്കുന്നത്.വെള്ളവിതരണം സുഗമമാക്കി ശുചീകരണവും ക്രമപ്പെടുത്തണമെന്നാണ് ആവശ്യം.