ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം പള്ളിപ്പാട് 272-ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിന്റെ 5-ാമത് പ്രതിഷ്ഠാവാർഷികാഘോഷം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 5ന് ഹരിനാമകീർത്തനം, 7.30ന് ഗണപതിഹോമം, ഗുരുഹവനം, ഗുരുപൂജ, കലശപൂജ, 11.30 മുതൽ ഡോ.സുഭാഷ് രാഘവൻ നടത്തുന്ന പ്രഭാഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 4.30ന് ദേശതാലപ്പൊലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച.