ufhf

ഹരിപ്പാട്: എസ്.എ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ കരുവാറ്റ 2788 ശാഖയിലെ ഗുരുദേവ പഞ്ച ലോഹ വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ചുള്ള ഗുരുദേവ അഗ്നിഹോമ മന്ത്ര ബ്രഹ്മ യജ്ഞത്തിന്റെ ഉദ്ഘാടനം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ.ആർ. രാജേഷ് ചന്ദ്രൻ നിർവഹിച്ചു. യജ്ഞാചാര്യൻ ടി. പി.രവീന്ദ്രൻ മരുത്വമലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ മനോജ്‌, വൈസ് പ്രസിഡന്റ്‌ പുരുഷൻ, സെക്രട്ടറി ആനന്ദരാജ്‌, കമ്മിറ്റി അംഗങ്ങളായ അശോകൻ, സോമൻ, ശശി, വിജയൻ, രാജൻ, വാസു, ശിവശങ്കരൻ, സുരേഷ്‌കുമാർ, സുജിത്‌, മുൻ പ്രസിഡന്റ്‌ സുരേന്ദ്രൻ, വനിതാസംഘം പ്രസിഡന്റ്‌ സു, സെക്രട്ടറി തുഷാര തുടങ്ങിയവർ പങ്കെടുത്തു.