ഹരിപ്പാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ആറാട്ടുപുഴയിലും തുടക്കമായി. വാർഡ്തല സമിതി രൂപീകരണം പൂർത്തിയായി. വ്യക്തിതലത്തിലും ഗ്രൂപ്പ് തലത്തിലും കൃഷി വ്യാപിപ്പിക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളേയും പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൃഷിഭവൻ ഹാളിൽ പ്രസിഡന്റ് എൻ.സജീവൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ മൻസൂർ അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജേഷ് നിർവഹിച്ചു. കൃഷി ഓഫീസർ ടി.ഐശ്വര്യ പദ്ധതി വിശദീകരിച്ചു. കാർഷിക വികസന സമിതിയംഗം വിജയൻ,സി.ഡി.എസ്.ചെയർപേഴ്സൺ എ.സ്മിത മുതിർന്ന കർഷകൻ ശശി കരിത്തറയിൽ, കൃഷി അസിസ്റ്റന്റ് എം.ഷമീർ തുടങ്ങിയവർ സംസാരിച്ചു.