
വള്ളികുന്നം: രോഗബാധിതരായ ദമ്പതികൾ സഹായം തേടുന്നു. വള്ളികുന്നം കടുവുങ്കൽ മനാശ്ശേരിൽ ആനന്ദൻ - സരസ്വതി ദമ്പതികളാണ് ചികിത്സിക്കാൻ പണമില്ലാതെ ദുരിതത്തിലായത്.കൃഷിക്കാരനായ ആനന്ദന് (62) സ്കൂൾ പഠനകാലത്തിനിടയിലാണ് അപകടത്തിൽ പരിക്കേറ്റ്, പിന്നീട് വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നത്. ഒരു കാൽ ഇല്ലാതിരുന്നിട്ടും കൃഷിയിലൂടെയും പശുകറവയിലൂടെയും കുടുംബം പോറ്റി.എന്നാൽ, താങ്ങും തണലുമായി നിന്ന ഭാര്യ സരസ്വതിയ്ക്ക് (60 ഒരു വർഷം മുൻപ് അർബുദം ബാധിക്കുകയായിരുന്നു.തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ് സരസ്വതി ഇപ്പോൾ. നാട്ടുകാരുടെ സഹായത്താലാണ് ഇതുവരെ ചികിത്സ നടത്തിയത്.സംഘടനകൾ ഒന്നും ഇതുവരെ സഹായത്തിന് എത്തിയിട്ടില്ല. നഴ്സായ ഏകമകൾ ലേഖയ്ക്ക് അമ്മയെ പരിചരിക്കാൻ വീട്ടിൽ നിൽക്കേണ്ടി വന്നതു മൂലം ജോലിയും നഷ്ട്ടമായി. ചികിത്സയ്ക്ക് പണമില്ലാതെ സുമനസുകളുടെ കാരുണ്യം തേടുകയാണീ കുടുംബം. സരസ്വതിയുടെ പേരിൽ ഫെഡറൽ ബാങ്ക് കാമ്പിശേരി ബ്രാഞ്ചിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 172701O0062256. ഐ.എഫ്.എസ്.സി FDRL OOO17 27. ഫോൺ: 790233172.