ചേർത്തല: അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ ഓഫീസ് മന്ദിരം ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് നടക്കും. താലൂക്ക് യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം മൂന്നു ഘട്ടങ്ങളായാണ് പൂർത്തീകരിക്കുന്നത്.ഇതിൽ ഒന്നാം ഘട്ടത്തിലെ എ.എൻ. പൊന്നപ്പൻ ആചാരി സ്മാരക ഓഫീസിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്.താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി പി.സുരേഷ് കുമാർ സ്വാഗതം പറയും.