ആലപ്പുഴ: മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 1984ലെ എസ്.എസ്.എൽ.സി ബാച്ചിലെ സുകൃതമീ സൗഹൃദം എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ മഹാസംഗമവും ഗുരുവന്ദനവും ആദരിക്കലും ഇന്ന് നടക്കും. രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം കവി ബിയാർ പ്രസാദ് ഉദ്ഘാടനം ചെയ്യും. സുകൃതമീ സൗഹൃദം വാട്സ് ആപ്പ് കൂട്ടായ്മ പ്രസിഡന്റ് ഡി.സജി അദ്ധ്യക്ഷത വഹിച്ചു.ഗുരുവന്ദനത്തിൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.സി.വിധു അവതാരകനായിരിക്കും. വിദ്യാഭ്യാസ നിധിയുടെ ഉദ്ഘാടനം മുൻ എച്ച്.എം പി.ആർ.സുരേന്ദ്രനും സ്കോളർഷിപ്പ് വിതരണം മുൻ എച്ച്.എം പി.എസ്.സുരേന്ദനാഥും നിർവഹിക്കും.