ആലപ്പുഴ: കേന്ദ്രം പാചകവാതകത്തിന്റെ വില വർദ്ധിപ്പിക്കുന്നതിനെതിരെയും മറ്റ് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ജനവിരുദ്ധ നിലപാടിനെതിരെ സി.ഐ.ടിയുവിന്റെ നേതൃത്വത്തിൽ ജില്ലയിൽ 16 ഏരിയ കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. കൊമ്മാടിയിലെ സമരം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു.വി.എൻ.ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. അരൂരിയിൽ നടന്ന സമരം ജി.ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.പ്രദീപൻ ഉദ്ഘാടനം ചെയ്തു. ചേർത്തലയിൽ വി.എ.പരമേശ്വരൻ അദ്ധ്യക്ഷതയിൽ പി.എം.പ്രമോദും മാരാരിക്കുളത്ത് എം.ടി.സ്‌നേഹജൻ അദ്ധ്യക്ഷതയിൽ സി.കുശനും ആലപ്പുഴ സൗത്തിൽ എം.എം.ഷെരീഫ് അദ്ധ്യക്ഷതയിൽ പി.പി.പവനനും അമ്പലപ്പുഴയിൽ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ജെ.ജയകുമാറും കുട്ടനാട്ടിൽ ദീപു രാമകൃഷ്ണൻ അദ്ധ്യക്ഷതയിൽ കെ.ആർ.പ്രസന്നനും തകഴിയിൽ റെജി പി.വർഗീസിന്റെ അദ്ധ്യക്ഷതയിൽ സജിത കുമാരിയും മാന്നാറിൽ ശെൽവരാജിന്റെ അദ്ധ്യക്ഷതയിൽ കെ.പി.പ്രദീപും ചാരുംമൂട്ടിൽ രമേശന്റെ അദ്ധ്യക്ഷതയിൽ പി.രാജനും ഹരിപ്പാടിൽ കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ എം.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.