
ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ 186-ാമത് ബാച്ചിന്റെ വിവാഹ പൂർവ കൗൺസിലിംഗ് ക്ലാസ് സിനിമ സീരിയൽ നടി ചേർത്തല ലളിത ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു.യോഗം കൗൺസിലർ പി.ടി.മന്മഥൻ ആദ്യ ക്ലാസ് നയിച്ചു.നിയുക്ത ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി മുഖ്യപ്രഭാഷണം നടത്തി. നിയുക്ത ബോർഡ് അംഗം അനിൽ ഇന്ദീവരം സ്വാഗതവും യൂത്ത്മൂ്മെന്റ് കേന്ദ്ര സമിതി അംഗം കെ.എം.മണിലാൽ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 10ന് ഡോ.ടി.സുരേഷ്കുമാറും ഉച്ചയ്ക്ക് 2ന് കൊടുവഴങ്ങ ബാലകൃഷ്ണനും ക്ലാസ് നയിക്കും.ക്ലാസുകൾക്ക് ശേഷം വൈകിട്ട് മുഴുവൻ അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.