മാവേലിക്കര: യോഗക്ഷേമസഭ മാവേലിക്കര ഉപസഭാ വാർഷികം ജില്ലാ വൈസ് പ്രസിഡന്റ് വി.പ്രസന്നൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് ടി.എം. ജയപ്രകാശിൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രൊഫ.ഇ.ഈശ്വരൻ നമ്പൂതിരി, ധനജ്ഞയൻ നമ്പൂതിരി, എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ഉപസഭാ സെക്രട്ടറി എ.എസ്.കൃഷ്ണൻ നമ്പൂതിരി സ്വാഗതവും ബ്രഹ്മധത്തൻ നമ്പൂതിരി നന്ദിയും പറഞ്ഞു. ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മധു വാരണാസി, ഹരിഗോവിന്ദ്, അദിതി ശങ്കർ എന്നിവരെ യോഗത്തിൽ ആദരിച്ചു. പ്രസന്നൻ നമ്പൂതിരി (പ്രസിഡന്റ്), സുബ്രഹ്മണ്യൻ നമ്പൂതിരി (സെക്രട്ടറി), മാധവ ശർമ്മ (ഖജാൻജി) പരമേശ്വരൻ നമ്പൂതിരി (വൈസ് പ്രസിഡന്റ്) ഗോവിന്ദൻ നമ്പൂതിരി (ജോ.സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.