മാന്നാർ: ശ്രീ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ ഒമ്പതാമത് പുനഃപ്രതിഷ്ഠാ വാർഷികവും കലശമഹോത്സവവും അലങ്കാര ഗോപുര സമർപ്പണവും ഇന്ന് നടക്കും. രാവിലെ 6.30 ന് മഹാഗണപതിഹോമം, 8 ന് ഉഷപൂജ, 10 ന് അലങ്കാരഗോപുര സമർപ്പണം, 10. 30 ന് കലശപൂജയും കലശാഭിഷേകവും 11.30 ന് നൂറുംപാലും, 12 ന് അലങ്കാര ഗോപുര നിർമ്മാണ ശില്പികളെ ആദരിക്കൽ, 12.30 ന് അന്നദാനം എന്നിവ നടക്കും.