ചാരുംമൂട് : പറയംകുളം ശ്രീമുഹൂർത്തിക്കാവ് ചാമണ്ഡേശ്വരി ദേവീ ക്ഷേത്രത്തിൽ ദേവിയുടെ ഇഷ്ട വഴിപാടായ മഹാചണ്ഡികാപൂജ 19,​20 തീയതികളിൽ നടക്കും.19 ന് ദീപാരാധനയ്ക്കു ശേഷം അരി അളവ് നടക്കും. 20 ന് രാവിലെ 7 മുതൽ മഹാചണ്ഡികാ പൂജാ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6 മുതൽ പുഷ്പാഭിഷേകം,സോപാന സംഗീതം, അത്താഴ പൂജ എന്നിവയും നടക്കും.ക്ഷേത്ര തന്ത്രിടി.എൻ.പ്രഹ്ളാദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.