ambala
ഖാലിദ്

അമ്പലപ്പുഴ: വാഹന അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാക്കാഴം പുതുവൽ ഖാലിദാണ് (87) മരിച്ചത്. കഴിഞ്ഞ അഞ്ചാം തീയതി കാക്കാഴം പള്ളിമുക്കിൽ ദേശീയപാതക്കരികിലൂടെ പള്ളിയിലേക്ക് പോകുമ്പോൾ നിയന്ത്രണം തെറ്റിവന്ന കാർ ഇടിച്ചാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ: ഉമ്മുഖുൽസു . മക്കൾ: അസ്ലം, ഹാരിസ്, ആരിഫ, സുബൈദ, ഷാഹിദ മരുമക്കൾ: ഷീബ, റഷീദ, ജാഫർ, ഷെഫീഖ്.