കുട്ടനാട്: എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശനുമെതിരെ നടത്തിവരുന്ന കുപ്രചരണങ്ങളും ഗൂഡനീക്കങ്ങളും അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് കുട്ടമംഗലം 22-ാംനമ്പർ ശാഖ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . യോഗത്തിന്റെ നേതൃത്വത്തിൽ 25 സംവത്സരങ്ങൾ പൂർത്തിയാക്കിയ ജനറൽ സെക്രട്ടറിക്ക് കൂടുതൽ കരുത്ത് പകരാൻ സമുദായം ഒറ്റക്കട്ടായി നിൽക്കണം .പ്രാധിനിധ്യ വോട്ടുമായി ബന്ധപ്പെട്ട കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്ത് യോഗത്തെ ആക്രമിക്കുന്നവരുടെ വ്യക്തിതാത്പ്പര്യവും സ്ഥാനമോഹവും തിരിച്ചറിയാനുള്ള ശേഷി ഈഴവ സമുദായത്തിനുണ്ട് ഇത്തരക്കാരുടെ ഒരു വ്യാമോഹവും നടക്കാൻ പോകുന്നില്ലെന്നും യോഗം ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകി .എ.കെ.ഗോപിദാസ് (പ്രസിഡന്റ്),കെ.പി.സുധാകരൻ (വൈസ് പ്രസിഡന്റ്), കെ.ആർ.അജയഘോഷ് (സെക്രട്ടറി), വി.എൻ.സദാനന്ദൻ (യൂണിയൻ കമ്മറ്റിയംഗം)എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. എ.കെ.ഗോപിദാസ് യോഗത്തിൽ സ്വാഗതം പറഞ്ഞു.