
കായംകുളം : കായംകുളം മുനിസിപ്പൽ ലൈബ്രറി റീഡേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "ജനജിഹ്വ"യുടെ പത്രാധിപരായിരുന്ന തറയിൽബഷീർ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ഡോ. ചേരാവള്ളിശശി ഉദ്ഘാടനം ചെയ്തു. റീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഒ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. എൻ.സുകുമാരപിള്ള, രാമപുരം ചന്ദ്രബാബു,മാത്യു വേളങ്ങാടൻ, ശ്രീജിത്ത് പത്തിയൂർ, സഹീറ നസീർ, പത്തിയൂർ ശ്രീകുമാർ, ജി.കെ.മാങ്കുളം, ഇ.സമീർ, ബി. ദിലീപൻ,യു. മുഹമ്മദ്, സജീദ്ഖാൻ പനവേലിൽ, സുരേഷ് കുമാർ, വൈ.ഇർഷാദ്, ഒ. അബ്ദുള്ളാകുട്ടി, യു.ഷൈജു, നാസർ പടനിലം,എൽ.കെ. ലിഖിത എന്നിവർ സംസാരിച്ചു.