ചേർത്തല: കേരള ഉള്ളാടൻ സംരക്ഷണ മഹാസഭ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം സംസ്ഥാന പ്രസിഡന്റ് കെ.പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. സുരേഷ് പുതുവേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ബാബു തണ്ടാശേരി,വൈസ് പ്രസിഡന്റുമാരായ കെ.സുഗുണൻ,ഷീല,ജനറൽ സെക്രട്ടറി അനിൽകുമാർ കളപ്പുരയ്ക്കൽ,അസി.സെക്രട്ടറി അജയൻ,അനൂപ് സുരേന്ദ്രൻ,ബീന ഉത്തമൻ, പി.മഹേശ്വരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുരേഷ് പുതുവേൽ(പ്രസിഡന്റ്), എം.മിനി(വൈസ് പ്രസിഡന്റ്),അനൂപ് സുരേന്ദ്രൻ(സെക്രട്ടറി),മഞ്ജു(ജോയിന്റ് സെക്രട്ടറി),ശ്യാമള(ഖജാൻജി)എന്നിവരേയും തിരഞ്ഞെടുത്തു.