മാന്നാർ: ഇരമത്തൂർ ദാറുൽഉലൂം മദ്രസയിൽ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം ഫത്തഹെ മുബാറക് സംഘടിപ്പിച്ചു. ഇരമത്ത്തൂർ ജുമാ മസ്ജിദ് ഇമാം ഹാഫിള് ഷബീർ മഹ്ളരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് രക്ഷകർത്താക്കൾക്ക് ഉദ്‌ബോധനം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും മധുര വിതരണം നടത്തി. ഇരമത്തൂർ ജമാഅത്ത് പ്രസിഡന്റ് ഷമീം അലി, സെക്രട്ടറി ഷിജാർ, ഹാരിസ്, ഷംഷാദ്, സാബു തുടങ്ങിയവർ സംസാരിച്ചു.